ആര്‍ത്താറ്റ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഒരു ചരിത്ര സെമിനാര്‍ നടത്തുന്നു. ആര്‍ത്താറ്റെയും, കുന്നംകുളത്തെയും പള്ളികളില്‍ എഴുതപ്പെട്ട ഒരു ഡസന്‍ പൗരസ്ത്യ സുറിയാനി കൈയ്യെഴുത്തുകളെ കുറിച്ച് ഡോ.ജിന്‍സി ഓത്തോട്ടില്‍ പ്രബന്ധം അവതരിപ്പിക്കും. ഈ കഴിഞ്ഞ ആഗസ്റ്റ് മാസം റൊമേനിയയില്‍ വച്ച് നടന്ന ലോക സുറിയാനി സമ്മേളനത്തില്‍ അവതരിപ്പിച്ചതാണ് ഈ പ്രബന്ധം.അതൊടൊപ്പം പ്രശസ്ത ചരിത്രകാരനും സുറിയാനി പണ്ഡിതനുമായിരുന്ന ഫാ.ഡോ ജോസഫ് ചീരന്‍ അനുസ്മരണവും നടത്തും.സമ്മേളനത്തില്‍ ബുക്കാനന്‍ നല്‍കിയ പത്താക്കും, ആര്‍ത്താറ്റ് പടിയോലയും ആര്‍ത്താറ്റ് കൈയ്യെഴുത്ത് പ്രതികളും പൊതുജനങ്ങള്‍ക്ക് കാണുവാന്‍ അവസരം ഉണ്ടായിരിക്കും.



