30.4 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Erumapetty പന്നിത്തടം സെന്ററിലെ സിഗ്‌നല്‍ ലൈറ്റുകള്‍ പുനഃസ്ഥാപിച്ച് കെല്‍ട്രോണ്‍

പന്നിത്തടം സെന്ററിലെ സിഗ്‌നല്‍ ലൈറ്റുകള്‍ പുനഃസ്ഥാപിച്ച് കെല്‍ട്രോണ്‍

16

അപകടത്തില്‍ തകര്‍ന്ന പന്നിത്തടം സെന്ററിലെ സിഗ്‌നല്‍ ലൈറ്റുകള്‍ കെല്‍ട്രോണ്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസമാണ് കാറിടിച്ച് സിഗ്‌നല്‍ ലൈറ്റ് സംവിധാനം തകര്‍ന്നത്. തകരാറിലായ കണ്‍ട്രോള്‍ യൂണിറ്റ് ആദ്യം പകല്‍ മാത്രം പ്രവര്‍ത്തിക്കും വിധത്തിലാണ് അറ്റകുറ്റ പണി ചെയ്ത് പുനസ്ഥാപിച്ചത്. വൈകിട്ടോടെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം.നൗഷാദിന്റെ നിര്‍ദേശ പ്രകാരം , പുലര്‍ച്ചെ 5 മണി മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന തരത്തില്‍ ക്രമീകരിച്ചു. പ്രതിപക്ഷ നേതാവ് വിഷയകുമാര്‍ , എരുമപ്പെട്ടി എസ്.ഐ. ആന്റോഫ്രാന്‍സിസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. അതേസമയം സിഗ്‌നല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് പൊതുപ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു. സിഗ്‌നല്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന സമയങ്ങളില്‍ ആണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത്.

 

ADVERTISEMENT
error: Content is protected !!