27.9 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് റോഡരികിലെ മണ്ണിടിഞ്ഞ് സ്വകാര്യ ബസ് ചരിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

കുന്നംകുളത്ത് റോഡരികിലെ മണ്ണിടിഞ്ഞ് സ്വകാര്യ ബസ് ചരിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

183

കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും മലായ ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന റോഡില്‍ മണ്ണിടിഞ്ഞ് സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ബസ് പൂര്‍ണ്ണമായി മറിയാതെ ചരിഞ്ഞു നിന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
തൃശ്ശൂര്‍ – കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിനോദ് എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്നതിനായി മലായ ജംഗ്ഷന്‍ റോഡിലൂടെ കയറി വരുന്നതിനിടെയാണ് സംഭവം. ബസ്സിന് മുന്നിലുണ്ടായിരുന്ന മറ്റൊരു ബസ് മലായ ജംഗ്ഷനില്‍ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമായത്. ഇതോടെ പുറകിലേക്ക് ഇറങ്ങിയ ബസ്സിന്റെ ഇടതുഭാഗത്തെ ടയറുകള്‍ റോഡരികിലേക്ക് നീങ്ങുകയും റോഡരികിലെ മണ്ണ് ഇടിഞ്ഞ് ബസ് വശത്തേക്ക് ചരിഞ്ഞു നില്‍ക്കുകയുമായിരുന്നു

ADVERTISEMENT
error: Content is protected !!