തിച്ചൂര്‍ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ സഹസ്രകലശങ്ങളോട് കൂടിയുള്ള ദ്രവ്യകലശ ചടങ്ങുകള്‍ തുടരുന്നു. വ്യാഴാഴ്ച രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ വിശേഷാല്‍ പൂജകള്‍ ആരംഭിച്ചു. 9 മണിക്ക് വിളിച്ചുചൊല്ലി പ്രായശ്ചിത്തവും, വൈകീട്ട് അഞ്ചിന് ഭഗവത് സേവ, ലളിത സഹസ്രനാമം, മുളപൂജ, കുണ്ഡശുദ്ധി, അത്താഴപൂജ എന്നിവയൂം നടന്നു. വൈകിട്ട് 7 മുതല്‍ നൃത്തനൃത്യങ്ങള്‍ , ഭരതനാട്യം, തിരുവാതിരക്കളി എന്നീ കലാപരിപാടികളും അരങ്ങേറി. ശനിയാഴ്ച വൈകീട്ട് ഏഴു മുതല്‍ രുഗ്മാഗത ചരിതം കഥകളി അവതരണം ഉണ്ടായിരിക്കും. ഞായറാഴ്ച്ച ദ്രവ്യകലശ ചടങ്ങുകള്‍ സമാപിക്കും.