പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെക്കത്ത് കൃഷ്ണന്‍ രക്തസാക്ഷിത്വ ദിനം ആചരിച്ചു.40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍ എസ് എസ്‌കാരാല്‍ കൊല്ലപ്പെട്ട തെക്കത്ത് കൃഷ്ണന്‍ പിടഞ്ഞുവീണ പുന്നയൂര്‍ക്കുളം വിശ്വാഭാരതി പഴയ പോസ്റ്റോഫീസ് പരിസരത്ത് പതാക ഉയര്‍ത്താലും പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. പുന്നയൂര്‍കുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് താണിശ്ശേരി നിര്‍വഹിച്ചു. സി പി എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം വി അപ്പുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രക്ത പതാക സി പി എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസനും ശുഭ്ര പതാക ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എറിന്‍ ആന്റണിയും ഉയര്‍ത്തി. എന്‍ കെ അക്ബര്‍ എം എല്‍ എ, എ ഡി ധനീപ്, വി അനൂപ്, ഹസ്സന്‍ മുബാറക്ക്, ധര്‍മ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടത്തി.



