31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

99

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കിഴക്കാളൂര്‍ ക്ഷേത്രം ഹാളില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.എസ് ധനന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ എ ബാലചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ പി.കെ.അസീസ്, രമ ബാബു, ഫാര്‍മസിസ്റ്റ് കെ.വി മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ദീപ ശ്യാം, ഡോ. അര്‍ച്ചന അശോക്
എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!