31.3 C
Kunnamkulam
Thursday, September 3, 2026
Home Bureaus Punnayurkulam തെക്കത്ത് കൃഷ്ണന്‍ രക്തസാക്ഷിത്വ ദിനം ആചരിച്ച് പുന്നയൂര്‍ക്കുളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി

തെക്കത്ത് കൃഷ്ണന്‍ രക്തസാക്ഷിത്വ ദിനം ആചരിച്ച് പുന്നയൂര്‍ക്കുളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി

25

പുന്നയൂര്‍ക്കുളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെക്കത്ത് കൃഷ്ണന്‍ രക്തസാക്ഷിത്വ ദിനം ആചരിച്ചു.വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനക്കും ശേഷം അണ്ടത്തോട് നാക്കോലയില്‍ നിന്ന് ആരംഭിച്ച് പ്രകടനം തെക്കത്ത് കൃഷ്ണന്‍ ബലികുടീരത്തില്‍ സമാപിച്ചു. തുടര്‍ന്ന് സി പി എം ജില്ല കമ്മിറ്റി അംഗം എം കൃഷ്ണദാസ് പതാക ഉയര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗം എ ഡി ധനീപ് അധ്യക്ഷത വഹിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, എന്‍ കെ അക്ബര്‍ എംഎല്‍എ, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എറിന് ആന്റണി, ഏരിയ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുന്നയൂര്‍ക്കുളം വേസ്റ്റ് ലോക്കല്‍ സെക്രട്ടറി വി താജുദ്ധീന്‍ സ്വാഗതവും മണി ബഹുലേയന്‍ നന്ദിയും പറഞ്ഞു. തെക്കത്ത് കൃഷ്ണന്റെ നാമധേയത്തില്‍ നിര്‍മ്മിക്കുന്ന വായനശാലയുടെ ധനസമാഹരണാര്‍ത്ഥം പുറത്തിറക്കുന്ന കൂപ്പണ്‍ പ്രകാശനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു.

 

ADVERTISEMENT
error: Content is protected !!