കാട്ടുപന്നികളുടെ ആക്രമണം തടയാന്‍നടപടി സ്ഥികരിക്കാത്ത എരുപ്പെട്ടി പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേയും കൃഷി നാശം സംഭവിച്ച കര്‍ഷര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടും കര്‍ഷക കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഡി.സി.സി സെക്രട്ടറി പി.എസ്.സുനീഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.ദേവസി അധ്യക്ഷനായി. കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം.നിഷാദ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.കെ.കബീര്‍,കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.സി.ഐജു,സംസ്ഥാന കമ്മിറ്റി അംഗം ടി.എന്‍.നമ്പീശന്‍,മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഫീന അസീസ്, ഫ്രിജോ വടകൂട്ട്, എം.എ.ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സണ്ണി കോട്ടപ്പുറം, ബാബു കുറവന്‍കുഴി, മീന ശലമോന്‍, ഷാജി വര്‍ഗീസ്,ആനി ടീച്ചര്‍,റിജി ജോര്‍ജ്,സജിത സുനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.



