29.9 C
Kunnamkulam
Thursday, September 3, 2026
Home Bureaus Punnayurkulam ‘സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടണം’; കെ.പി. നൗഷാദലി

‘സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടണം’; കെ.പി. നൗഷാദലി

21

മതങ്ങളും ആഘോഷങ്ങളും ഐക്യവം മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടണമെന്ന് കെ.പി. നൗഷാദലി എം.എല്‍.എ.മാറഞ്ചേരി മുക്കാല തണല്‍ ഓഡിറ്റോറിയത്തില്‍ ജമാഅത്തെ ഇസ്ലാമി മുക്കാല ഘടകവും തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ”ഓണംമിലാദ് സൗഹൃദ സംഗമം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി മുക്കാല ഘടകം പ്രസിഡന്റ് എ. മുഹമ്മദ് മുബാറക് അധ്യക്ഷത വഹിച്ചു. പൊന്നാനി ശാലേം മാര്‍ത്തോമ പള്ളി വികാരി രാജു പീറ്റര്‍, സാംസ്‌കാരിക സാഹിതി മലപ്പുറം ജില്ലാ ട്രഷറര്‍ അടാട്ട് വാസുദേവന്‍, ചാവക്കാട് മുതുവട്ടൂര്‍ ജുമാ മസ്ജിദ് ഖത്തീബ് സുലൈമാന്‍ അസ്ഹരി എന്നിവര്‍ സംസാരിച്ചു. തണല്‍ സെക്രട്ടറി എ. അബ്ദുള്‍ ലത്തീഫ് സ്വാഗതവും പ്രസിഡന്റ് ടി.പി. നാസര്‍ നന്ദിയും പറഞ്ഞു. തണലിന്റെ കീഴിലുള്ള അയല്‍ക്കൂട്ടം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. തണല്‍ ആക്ടീവ് മെമ്പേഴ്‌സ് കൂട്ടായ്മയിലെ ആരിഫ ബഷീര്‍, ഹൈറുന്നിസ, റസീന മുത്തു, നിഷിദ, ഷാഹിദ, ഫാത്തിമ, റംഷിയ, റഷീദ, ജാബിറ, സുബൈദ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!