30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Perumpilavu പെരുമ്പിലാവ് സെന്ററില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പെരുമ്പിലാവ് സെന്ററില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

14

പെരുമ്പിലാവ് സെന്ററില്‍ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികനായ ചങ്ങരംകുളം സ്വദേശി കബീറിനാണ് പരിക്ക്. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കബീറിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കുന്നംകുളത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പെരുമ്പിലാവ് സെന്ററില്‍ നിന്നും പട്ടാമ്പി റോഡിലേക്ക് തിരിയുന്ന ലോറിയും കബീര്‍ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പെരുമ്പിലാവ് സെന്ററിലെ സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

ADVERTISEMENT
error: Content is protected !!