27.9 C
Kunnamkulam
Thursday, September 3, 2026
Home Bureaus Kechery ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂളില്‍ സംസ്‌കൃത ദിനം ആചരിച്ചു

ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂളില്‍ സംസ്‌കൃത ദിനം ആചരിച്ചു

25

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്‌കൃത ദിനം ആചരിച്ചു. സംസ്‌കൃത ഭാഷയുടെ മഹത്വവും പൈതൃകവും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയും ഭാഷയോടുള്ള താല്‍പര്യം വളര്‍ത്തുകയുമായിരുന്നു ദിനാചരണത്തിന്റെ ലക്ഷ്യം.ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സംസ്‌കൃത ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങളും കവിതാപാരായണവും അവതരിപ്പിച്ചു. സംസ്‌കൃതത്തിന്റെ സമ്പന്നമായ സാഹിത്യപാരമ്പര്യവും ഭാരതീയ സംസ്‌കാരത്തില്‍ ഭാഷയ്ക്കുള്ള സ്ഥാനവും വിദ്യാര്‍ഥികളെ പരിചയപ്പെടുത്താന്‍ ഇത് സഹായകമാകുമെന്ന് പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് പറഞ്ഞു. വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം സംസ്‌കൃത ദിനാചരണത്തിന് മികവേകി. സ്‌കൂള്‍ മാനേജര്‍ ഫാ.സ്‌കറിയ ഒ.ഐ.സി. , വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി അധ്യാപികയായ ഇ.കെ. ഷിനി എന്നിവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!