29.9 C
Kunnamkulam
Thursday, September 3, 2026
Home Bureaus Kunnamkulam കുന്നംകുളം വൊക്കേഷനല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘ജീവാമൃതം’ രക്തദാനക്യാമ്പ് നടത്തി

കുന്നംകുളം വൊക്കേഷനല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘ജീവാമൃതം’ രക്തദാനക്യാമ്പ് നടത്തി

20

കുന്നംകുളം ഗവ.വൊക്കേഷനല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ ഐഎംഎയുമായി സഹകരിച്ച ജീവാമൃതം എന്ന പേരില്‍ രക്തദാനക്യാമ്പ് നടത്തി. പ്രിന്‍സിപ്പല്‍ വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ഗാലക്‌സി മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ ജെയ്‌നി , ദിവ്യ എന്‍എസ്എസ് ലീഡര്‍മാരായ കാളിദാസന്‍ അയിഷാ സന്‍ഹ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെറിയൊരു തുള്ളി വലിയൊരു പ്രതീക്ഷ എന്ന സന്ദേശം ഉയര്‍ത്തി നടന്ന ക്യാമ്പില്‍ കുന്നംകുളത്തെ വ്യാപാരികള്‍, യുവജനങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ പങ്കാളികളായി. ജീവന്‍ അമൂല്യമാണ് അത് സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ബോധ്യം ഉള്‍കൊണ്ട് രക്തദാനം മഹാദാനം എന്ന സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് എന്‍എസ്എസ് നേതൃത്വത്തില്‍ ഇത്തരത്തില്‍ ക്യാമ്പ് നടത്തിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!