29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery കുന്നംകുളം ഇ.കെ.നായനാര്‍ ബസ് ടെര്‍മിനല്‍ പ്രവേശന റോഡ് നിര്‍മ്മാണങ്ങള്‍ക്ക് തുടക്കം

കുന്നംകുളം ഇ.കെ.നായനാര്‍ ബസ് ടെര്‍മിനല്‍ പ്രവേശന റോഡ് നിര്‍മ്മാണങ്ങള്‍ക്ക് തുടക്കം

108

കുന്നംകുളം നഗരസഭ ഇ.കെ. നായനാര്‍ ബസ് ടെര്‍മനിലിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു.ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനുള്ള റോഡ് നിര്‍മ്മാണങ്ങള്‍ക്കാണ് തുടക്കമാകുന്നത്.കുന്നംകുളത്തെ പുതിയ ബസ് സ്റ്റാന്റിന്റെ അടിസ്ഥാന വികസനങ്ങളുടെ ഭാഗമായി നഗരസഭ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ്
വിവിധ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കുന്നത് ടി.കെ. കൃഷ്ണന്‍ റോഡില്‍ നിന്നും ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനുള്ള റോഡിന്റെയും ബസ് സ്റ്റാന്റില്‍ നിന്നും മലായ ജംഗ്ക്ഷനിലേക്കുള്ള റോഡിന്റെയും പ്രവര്‍ത്തികള്‍ക്കാണ് നഗരസഭ ഫണ്ട് അനുവദിച്ചിട്ടുള്ളത്. കുന്നംകുളത്തെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലില്‍ ചര്‍ച്ച നടന്നിരുന്നു.കൃത്യമായ ട്രാഫിക് അഡൈ്വസറി കമ്മിറ്റി വിളിച്ചുചേര്‍ത്ത് ട്രാഫിക് സംവിധാനങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ നടപ്പിലാകുന്നതിന് വേണ്ടിയുള്ള നടപടികളൊക്കെ നഗരസഭ സ്വീകരിച്ച് വരികയാണ്.റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ടൗണിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനു വേണ്ടി പുതിയ റോഡുകള്‍ നിര്‍മ്മിക്കുക തുടങ്ങിയവയാണ്
നഗരസഭ ഇപ്രാവശ്യത്തെ പദ്ധതിയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. മലായ ജംഗ്ഷനിലക്ക് നിലവിലുള്ള റോഡ് നവീകരിക്കുന്നതിനും, ടി.കെ. കൃഷ്ണന്‍ റോഡില്‍ നിന്നുള്ള പ്രവേശന റോഡ് നിര്‍മ്മിക്കുന്നതിനും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുള്ളതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തി ഉടനെ ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ പറഞ്ഞു കഴിഞ്ഞ ഭരണസമിതിയുടെ സമയത്ത് പുതിയ ബസ് സ്റ്റാന്റിലേക്ക് ശ്രീ മോമിയും സഹോദരങ്ങളും ചേര്‍ന്ന് നഗരസഭക്ക് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. അത് വഴിയുള്ള പുതിയ റോഡിന് ഇപ്രാവശ്യത്തെ പദ്ധതിയില്‍ 18 ലക്ഷം രൂപ വകയിരുത്തികൊണ്ടാണ് പണി കഴിക്കാന്‍ പോകുന്നത്. ഇത് കൊണ്ട് ഒരു പരിധി വരെ ബസ്സുകള്‍ക്ക് ആ റൂട്ട് വഴി ബസ് സ്റ്റാന്‍ഡിലേക്ക് കയറാന്‍ സാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ റോഡ് പാര്‍ക്കിങ്ങിനായി ഉപയോഗിച്ച് വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നഗരസഭയില്‍ പേ പാര്‍ക്കിങ്ങിനായി പഴയ ബസ് സ്റ്റാന്‍ഡിലും പുതിയ ബസ് സ്റ്റാന്‍ഡിലും അതിനു വേണ്ടി സ്ഥലം നല്‍കിയിട്ടുണ്ട്. അതാധികൃതമായ പാര്‍ക്കിംഗ് പോലീസിന്റെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ്. അതോടൊപ്പം കുന്നംകുളം ടൗണുമായി ബന്ധപ്പെട്ട് ടൗണ്‍ പാച്ച് വര്‍ക്കിന് ഏകദേശം 40 ലക്ഷം ക രൂപയാണ് ഉള്‍പെടുത്തിയിട്ടുള്ളതെന്നും ചെയര്‍ പേഴ്‌സണ്‍ കൂട്ടി ചേര്‍ത്തു.മലായ ജംഗ്ക്ഷനിലേക്കുള്ള റോഡിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി കട്ട വിരിക്കുന്നതിനുള്ള പ്രവര്‍ത്തിയും ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്.

 

ADVERTISEMENT
error: Content is protected !!