കളിയും ചിരിയും ആടിയും പാടിയും പുന്നയൂര്‍ എമര്‍ജിങ് ബഡ്‌സ് സ്‌കൂള്‍ കുരുന്നുകള്‍ സലിംകുമാര്‍ മാഷിന്റെ കൃഷിയിടം സന്ദര്‍ശിച്ചു.അഴിയത്ത് സലിംകുമാര്‍ മാഷിന്റെ സംയോജിത മാതൃക കൃഷിയിടത്തിലാണ് എമര്‍ജിങ് ബഡ്സ് പുന്നയൂര്‍ സ്‌കൂളിലെ യു.പി. വിഭാഗം കുട്ടികള്‍ സന്ദര്‍ശനം നടത്തിയത്.കുട്ടികളെ വരവേറ്റ് രാമച്ച ഉല്‍പ്പന്നങ്ങളായ തൊപ്പി, ചെരിപ്പ്, എന്നിവ ധരിച്ച് കയ്യില്‍ രാമച്ച വിശറിയുമായി മാഷ് തന്റെ കൃഷിയിടത്തില്‍ ഉണ്ടായിരുന്നു. വിവിധയിനം പച്ചക്കറികളെ കുറിച്ചും പല വൃക്ഷങ്ങളെക്കുറിച്ചും പഴങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് സാഹചര്യത്തിനനുസരിച് പാട്ടിലൂടെയും ചോദ്യങ്ങള്‍ ചോദിച്ചു പഴങ്ങള്‍ സമ്മാനമായി നല്‍കിയും മാഷ് വിവരിച്ചു നല്‍കി. ഇത് കുട്ടികള്‍ക്കെന്നപോലെ അവരെ അനുഗമിച്ച അധ്യാപകര്‍ക്കും വേറിട്ട അനുഭവമായി മാറി.വാഴകള്‍, ഫാഷന്‍ഫ്രൂട്ടുകള്‍ കുരുമുളക്, പ്ലാവ് തുടങ്ങിയവയുടെ വിവിധ തരത്തിലുള്ള ചെടികളും അതില്‍ കായ്ച്ച് നില്‍ക്കുന്ന ഫലങ്ങളും കുട്ടികള്‍ക്ക് തൊട്ടും രുചിച്ചും അറിഞ്ഞും മനസ്സിലാക്കുവാന്‍ കഴിഞ്ഞു. മാത്രവുമല്ല ഔഷധ സസ്യങ്ങളും ഇത് ഉപയോഗിച്ചാലുള്ള ഒറ്റമൂലികളും കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതായി അധ്യാപകന്‍ ഷീര്‍ഷ പറഞ്ഞു.നാച്ചുറല്‍ വാക്ക് പാഠ്യപദ്ധതിയുടെ ഭാഗമായാണ് സംയോചിത കൃഷിയിടം കുട്ടികള്‍ സന്ദര്‍ശിച്ചത്. കൃഷിയിടത്തില്‍ വിളഞ്ഞു നില്‍ക്കുന്ന മഞ്ഞ റോബാസ്റ്റ് വാഴ കുലയുടെയും കുമ്പളത്തിന്റെയും വിളവെടുപ്പ് നടത്തുകയും സ്‌കൂളിന് വിത്തുകളും ചെടികളും കൈമാറുകയും ചെയ്തു. എമര്‍ജിങ് ബഡ്‌സ് അധ്യാപകരായ ജയലക്ഷ്മി, നിമ്യ, ജോളി, ശിര്‍ഷ എന്നിവരും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. കാര്‍ഷിക പ്രവര്‍ത്തിയില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മാഷ് ഓടാക്കുഴല്‍ വായനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അധ്യാപനത്തോടൊപ്പം
തന്നെ നല്ല കര്‍ഷകനായും തിളങ്ങിയ സലിംകുമാര്‍ മാസ്റ്ററുടെ കൃഷിയിടം സന്ദര്‍ശിക്കുവാനും കൃഷിരീതിയെക്കുറിച്ച് പഠിക്കുവാനും നിരവധി പേരാണ് ഇവിടെ എത്തിച്ചേരാറുള്ളത്.
Home Bureaus Punnayurkulam സലിംകുമാര്‍ മാഷിന്റെ കൃഷിയിടം സന്ദര്‍ശിച്ച് എമര്‍ജിങ് ബഡ്‌സ് സ്‌കൂള്‍ കുരുന്നുകള്‍



