മൂന്ന് മാസത്തെ ഇടവേളക്ക്‌ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം കളി തുടങ്ങി. ബുധനാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതില്‍ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിലാണ് കളിവിളക്ക് തെളിഞ്ഞത്. നിറഞ്ഞ ഭക്തസദസിന് മുന്നില്‍ ‘അവതാരം ‘കഥയിലെ അവതാര കൃഷ്ണനായി നിവേദ് കൃഷ്ണനും ബലരാമനായി ഹരിശങ്കറും അരങ്ങിലെത്തി. അഷ്ടമിരോഹിണി ദിവസം രാത്രി 10 മണിക്ക് മേല്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കൃഷ്ണനാട്ടം കളിയും രാത്രി 12 ന് കൃഷ്ണാവതാരവും വിശ്വരൂപദര്‍ശനവും ഉണ്ടാകും.



