എടക്കഴിയൂർ പഞ്ചവടി ആറാംകല്ലിൽ ദേശീയപാത മുറിച്ചു കടന്ന മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു. പഞ്ചവടി പുതുവീട്ടിൽ അസീസ് (48) ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം നടന്നത്. ദേശീയപാത മുറുച്ചു കടക്കുന്നതിനിടയിൽ അസീസിനെ കാറിടിക്കുകയായിരുന്നു. ഉടൻതന്നെ അകലാട് ഒറ്റയിനി നബവി ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



