കേരള കര്‍ഷക സംഘം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. അരിമ്പൂര്‍ പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്ന ആദര ചടങ്ങ് കര്‍ഷക സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം മണലൂര്‍ ഏരിയാ സെക്രട്ടറി വി എന്‍ സുര്‍ജിത് അധ്യക്ഷനായി. കര്‍ഷകസംഘീ മണലൂര്‍ ഏരിയാ ട്രഷറര്‍ കെ രാഗേഷ്, കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം ലെതി വേണുഗോപാല്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ മണലൂര്‍ ഏരിയ സെക്രട്ടറി കെആര്‍.ബാബുരാജ്, കര്‍ഷകസംഘം അരിമ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഇ കെ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.



