30.6 C
Kunnamkulam
Friday, September 4, 2026
Home Bureaus Punnayurkulam തെക്കത്തെ കൃഷ്ണന്‍ രക്തസാക്ഷി ദിനാചരണം നടത്തി

തെക്കത്തെ കൃഷ്ണന്‍ രക്തസാക്ഷി ദിനാചരണം നടത്തി

4

 

സി.പി.ഐ.എം. പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെക്കത്തെ കൃഷ്ണന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അണ്ടത്തോട് പ്രകടനവും അനുസ്മരണ പൊതുസമ്മേളനവും നടത്തി. ഒറ്റപ്പാലം എം.എല്‍.എ.- അഡ്വക്കറ്റ് കെ.പ്രേംകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.പി.എം. ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എ.ഡി.ധനീപ് അധ്യക്ഷത വഹിച്ചു. ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസന്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം എറിന്‍ ആന്റണി, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡണ്ട് ഹസന്‍ മുബാറക്ക്, എന്നിവര്‍ സംസാരിച്ചു. സിപിഎം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി വി താജുദ്ദീന്‍ സ്വാഗതവും ഡിവൈഎഫ്‌ഐ പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖലാ സെക്രട്ടറി അന്‍സാര്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!