എരുമപ്പെട്ടി കരിയന്നൂര്‍ യുവന്റസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച തായംകളി മത്സരത്തില്‍ ഫൈവ് സ്റ്റാര്‍ എരുമപ്പെട്ടി വിജയികളായി. മത്സരത്തിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.സജീപ് നിര്‍വ്വഹിച്ചു. യുവന്റസ് ക്ലബ്ബ് പ്രസിഡണ്ട് ഇര്‍ഷാദ്, സെക്രട്ടറി അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു. ഒന്നാം സ്ഥാനം നേടിയ ഫൈവ് സ്റ്റാര്‍ എരുമപ്പെട്ടിക്ക് 50,000 രൂപയും ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്. 2, 3, 4 സ്ഥാനക്കാര്‍ക്ക് യഥാക്രമം 20,000, 10,000 5,000 രൂപയും ട്രോഫിയും സമ്മാനിച്ചു. മത്സരം മികച്ച രീതിയില്‍ നിയന്ത്രിച്ച റഫറിമാരെയും ഉപഹാരം നല്‍കി പ്രത്യേകം ആദരിച്ചു.



