പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ ഗീവര്‍ഗീസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച്ച രാവിലെ നടന്ന ദിവ്യബലിയ്ക്ക് ശേഷം ഇടവക വികാരി ഫാ. ആന്റോ ഒല്ലൂക്കാരന്‍ കൊടിയേറ്റം നിര്‍വഹിച്ചു. സെപ്റ്റംബര്‍ 12,13, ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ 12 ശനിയാഴ്ച്ച രാവിലെ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം രൂപക്കൂട് എഴുന്നള്ളിച്ച് വയ്ക്കലും, വൈകുന്നേരം മാതാവിന്റെ തിരുസ്വരൂപം പുതുശ്ശേരി കപ്പേളയില്‍ നിന്ന് വാദ്യമേളത്തിന്റെയും തേരിന്റെയും അകമ്പടിയോടെ ദേവാലയത്തിലേക്ക് എഴുന്നള്ളിക്കും. സെപ്റ്റംബര്‍ 13 തിരുനാള്‍ ദിനത്തില്‍ രാവിലെ 6:30 നും ദിവ്യബലിയും 10 മണിയ്ക്ക് ആഘോഷമായ പാട്ട് കുര്‍ബ്ബാനയും നടക്കും. ഫാ. ഷിന്റോ തോമ്പിയില്‍ മുഖ്യകാര്‍മ്മികനാകും.



