30.8 C
Kunnamkulam
Sunday, September 6, 2026
Home Bureaus Kechery വിവാഹ വാർഷികത്തിൽ ചികിത്സാ ഉപകരണങ്ങൾ നൽകി മാതൃകയായി ദമ്പതികൾ

വിവാഹ വാർഷികത്തിൽ ചികിത്സാ ഉപകരണങ്ങൾ നൽകി മാതൃകയായി ദമ്പതികൾ

8

വിവാഹ വാര്‍ഷിക ദിനത്തില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ചികിത്സ സഹായ ഉപകരണങ്ങള്‍ നല്‍കി ദമ്പതികള്‍.ചിറ്റാട്ടുകര അന്തിക്കാട്ട് വീട്ടില്‍ ജോയ്‌സണ്‍ ലാന്‍സി ടിച്ചര്‍ ദമ്പതികളാണ് 25-ാം വിവാഹ വാര്‍ഷിക ദിനത്തിന്റെ ഭാഗമായി മാതൃകാ പ്രവര്‍ത്തനം നടത്തിയത്. ഉപകരണങ്ങള്‍ ഏറ്റുവാങ്ങുന്ന ചടങ്ങ്‌സിപിഐ (എം ) തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. 10 വര്‍ഷമായി എളവള്ളി പഞ്ചായത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മാനുഷം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്, ദമ്പതികളില്‍ നിന്നും സ്വീകരിച്ച ചികിത്സാ സഹായ ഉപകരണങ്ങള്‍ അദ്ദേഹം കൈമാറി. എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള ചികിത്സ സഹായം പ്രൊഫ: സി. രവീന്ദ്രനാഥ്
എം.എല്‍ എവിതരണം ചെയ്തു. ബി.ആര്‍ സന്തോഷ് അധ്യക്ഷനായി. എളവള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല,പി .എ രമേശന്‍. പി.ജി സുബിദാസ് , പി .എ ഷൈന്‍, സി. എഫ് രാജന്‍ , ആര്‍ എ അബ്ദുള്‍ ഹക്കീം, തുളസി രാമചന്ദ്രന്‍ , ആനി ജോസ്, എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!