32 C
Kunnamkulam
Sunday, September 6, 2026
Home Bureaus Punnayurkulam സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി മൂവ്‌മെന്റ് സ്‌പോര്‍ട്‌സ് ക്ലബ്

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി മൂവ്‌മെന്റ് സ്‌പോര്‍ട്‌സ് ക്ലബ്

8

മൂവ്‌മെന്റ് സ്‌പോര്‍ട്‌സ് ക്ലബ് ചമ്മനൂരിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. അമല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശേരി ഉദ്ഘാടനം ചെയ്തു. എന്‍ കെ അക്ബര്‍ എംഎല്‍എ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി അപ്പു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വക്കേറ്റ് മുഹമ്മദ് റയീസ്, ദേവകി ശ്രീധരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍, മൂവ്‌മെന്റ് സ്‌പോര്‍ട്‌സ് ക്ലബ് കോഡിനേറ്റര്‍ അഷ്‌ക്കര്‍ അറക്കല്‍, അഹല്യ കണ്ണാശുപത്രി ഡോക്ടര്‍ അനീറ്റ തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് സുനില്‍കുമാര്‍ സ്വാഗതവും മെമ്പര്‍ ഷജീര്‍ നന്ദിയും പറഞ്ഞു. രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായിരുന്നു പരിശോധന ക്യാമ്പ് നടത്തിയത്. പരിപാടികള്‍ക്ക് അഹല്യ കണ്ണാശുപത്രി പി ആര്‍ ഒ സാബിക്ക്, ക്ലബ്ബ് പ്രവര്‍ത്തകരും നേതൃത്വം നല്‍കി. നിരവധി പേര്‍ നേത്ര ക്യാമ്പില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!