30.8 C
Kunnamkulam
Sunday, September 6, 2026
Home Bureaus Kechery കൈപ്പറമ്പ് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ ജപമാല ആശിര്‍വാദം നടന്നു

കൈപ്പറമ്പ് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ ജപമാല ആശിര്‍വാദം നടന്നു

16

കൈപ്പറമ്പ് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ 10,000 മണി ജപമാല ആശിര്‍വാദം നടന്നു. ലോക സമാധാനത്തിനായി ലോക മിഷന്‍ ജപമാലയുടെ 75 -ാം വാര്‍ഷികത്തിന്റെ ഭാഗമായി 10,000 മണികളുള്ള മിഷന്‍ ജപമാലയുടെ ആശിര്‍വാദം കൈപ്പറമ്പ് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ നടന്നു. ഇടവക വികാരി ഫാ. ഡേവീസ് ചിറമ്മല്‍, വേലൂര്‍ ഫൊറോന വികാരി ഫാ.ജയ്‌സണ്‍ തെക്കുമ്പുറം, മണ്ണുത്തി പള്ളി വികാരി ഫാ.ഡേവീസ് ചിറമ്മല്‍ സീനിയര്‍, ഫാ. മരിയദാസ് എന്നിവരുടെ നേതൃത്വത്തില്‍ 10,000 മണി ജപമാല കൈകളിലേന്തി ആയിരക്കണക്കിന് പേര്‍ അണിനിരന്ന് ലോകസമാധാനത്തിനായും, യുദ്ധങ്ങളുടെ അവസാനത്തിനു വേണ്ടിയും, ജപമാല ചൊല്ലിക്കൊണ്ട് ആത്മീയ മിഷന്‍ സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി.അഞ്ച് ഭൂഖണ്ഡങ്ങളെ പ്രതിനിധികരിച്ച് അഞ്ച് നിറങ്ങളിലുള്ള ഷാള്‍ അണിഞ്ഞാണ് വിശ്വാസികള്‍ ചേര്‍ന്ന് ജപമാല സമര്‍പ്പിച്ചത്.
ലോകസമാധാനത്തിനായും, പരിശുദ്ധ സഭയ്ക്കും പരിശുദ്ധ മാര്‍പാപ്പയ്ക്കും വേണ്ടിയും വൈദികര്‍ക്കും സന്യസ്തര്‍ക്കും വേണ്ടിയും കുടുംബങ്ങള്‍ക്കും, രോഗികള്‍ക്കും, ദരിദ്രര്‍ക്കും, ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയും ലോകമെമ്പാടും സമാധാനം ഐക്യം രോഗശാന്തി മാനസാന്തരം എന്നിവയ്ക്കായുമാണ് ജപമാല സമര്‍പ്പണം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 :30 മുതല്‍ രാത്രി 12 മണി വരെ പള്ളിയില്‍ നടന്ന ജാഗരണ പ്രാര്‍ഥനക്കും ജപമാല യജ്ഞത്തിന്റെ ഒരുക്ക ശുശ്രൂഷയ്ക്കും ജസ്റ്റിസ് കുര്യന്‍ ജോസഫ്, അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജയ്‌സണ്‍ കൂനംപ്ലാക്കല്‍, അതിരൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ട്വിങ്കിള്‍ വാഴപ്പിള്ളി, എന്നിവര്‍ വചന സന്ദേശങ്ങള്‍ നല്‍കി. രാവിലെ ദേവാലയത്തില്‍ നടന്ന വിശുദ്ധ മദര്‍ തെരേസയുടെ ഊട്ടുതിരുന്നാളും ഭക്തിസാന്ദ്രമായി. രാവിലെ 10.30 ന് ആലോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയും തുടര്‍ന്ന് നേര്‍ച്ച ഊട്ടും ഉണ്ടായിരുന്നു. 4000 ത്തോളം പേര്‍ ഊട്ടു നേര്‍ച്ചയില്‍ പങ്കെടുത്തു.
ഇടവക വികാരി ഫാ. ഡേവിസ് ചിറമ്മല്‍, കൈക്കാരന്‍മാരായ കെ. എ.ഡേവി, സി.എഫ്. ജോളി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!