വായനയിലൂടെ നേടുന്ന അറിവ് വിവര സാങ്കേതിക വിദ്യയിലൂടെ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് പ്രൊഫ.സി.രവീന്ദ്രനാഥ് എംഎല്‍എ.. മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ പി ജെ സ്‌റ്റൈജു, അധ്യാപക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ എല്‍ പി സ്‌കൂളുകളിലെ അധ്യാപകര്‍ക്കായി നല്‍കുന്ന പുസ്തക സൗഹൃദ പദ്ധതിയിലെ പുസ്തകങ്ങള്‍ സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടാണശ്ശേരി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. പി. സജീപ് അധ്യക്ഷനായി. പി.ജെ സ്‌റ്റൈജു പുസ്തക സൗഹൃദ പദ്ധതി വിശദീകരണം നടത്തി. കോവിലന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എ.ഡി ആന്റു മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. പുസ്തക സൗഹൃദ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രവീന്ദ്രനാഥ് എം.എല്‍ എ കോവിലന്‍ പഠിച്ച കണ്ടാണശ്ശേരി എക്‌സ്ല്‍പിയര്‍ എല്‍ പി സ്‌കൂളിലെ പ്രധാന അധ്യാപിക സി.കെ ലില്ലി ടീച്ചര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് നിര്‍വ്വഹിച്ചു. കണ്ടാണശ്ശേരി എം.എസ്.എം യുപി സ്‌കൂളിലെ പ്രധാന അധ്യാപിക എം.വി സിന്ധു, ആളൂര്‍ സെന്റ് ജോസഫ് എല്‍പി സ്‌കൂളിലെ ഡെല്‍ന സേവി എന്നിവര്‍ എംഎല്‍എയില്‍ നിന്ന് അധ്യാപകര്‍ക്കുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.



