32 C
Kunnamkulam
Sunday, September 6, 2026
Home Bureaus Kechery വിന്നര്‍ ക്ലബ്ബ് 30ാം സ്ഥാപക ദിനാചരണവും ഓണാഘോഷവും നടന്നു

വിന്നര്‍ ക്ലബ്ബ് 30ാം സ്ഥാപക ദിനാചരണവും ഓണാഘോഷവും നടന്നു

12

വിന്നര്‍ ക്ലബ്ബിന്റെ 30ാം സ്ഥാപക ദിനാചരണവും ഓണാഘോഷവും നടന്നു. കണ്ടാണശ്ശേരിയില്‍ ക്ലബ്ബ് ആസ്ഥാനത്ത് നടന്ന ചടങ്ങ് പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സി.ജെ. ഡേവിഡ് അധ്യക്ഷനായി. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി. സജീപ് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് അംഗം സുല്‍ഫത്ത് ബക്കര്‍, ക്ലബ്ബ് സെക്രട്ടറി സേതുമാധവന്‍, വില്‍സണ്‍ തരകന്‍, വി.വി. കുരിയാക്കോസ് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബില്‍ പുതുതായി അംഗത്വമെടുത്തവര്‍ക്ക് ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ ജോസഫ് ജോണ്‍ സത്യവാചകം ചൊല്ലി കൊടുത്തു. ചടങ്ങില്‍ ക്ലബ്ബിന്റെ ചിരകാല അഭിലാഷമായ സ്വിമ്മിങ്ങ് പൂളിന്റെ ശിലാസ്ഥാപന കര്‍മ്മവും എം.എല്‍.എ നിര്‍വ്വഹിച്ചു. തുടര്‍ന്ന് കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.

 

ADVERTISEMENT
error: Content is protected !!