അഞ്ഞൂർ കമ്പനിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയിൽ 12.30ന്. ആണ് അപകടം. പരിക്കേറ്റ ചാട്ടുകുളം പന്തല്ലൂർ വീട്ടിൽ രഞ്ജിത്ത് (27), വെള്ളറക്കാട് കല്ലായിൽ വീട്ടിൽ ശ്രീരാഗ് (27), എടക്കര കൊലയിൽ വീട്ടിൽ അബു താഹിർ (30) എന്നിവരെ വടക്കേക്കാട് യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



