കൂനംമൂച്ചി പന്നിശ്ശേരിയില്‍ നിന്ന് കാണാതായ 66 കാരന്റെ മൃതദേഹം പ്രദേശത്തെ ക്വാറിയില്‍ നിന്നും കണ്ടെത്തി. കിഴക്കേ പന്നിശ്ശേരി പ്രദേശത്ത് താമസിച്ചുവരുന്ന പുലിക്കോട്ടില്‍ ചാക്കോ മകന്‍ ജോബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നുവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.



