വേള്‍ഡ് മലയാളി ഫെഡറേഷന് തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കുന്നംകുളം വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജില്ലാ പ്രസിഡന്റ് ആയി ജോയ് ആന്റണി , വൈസ് പ്രസിഡന്റ് -ബെന്നി. സി.എല്‍., സെക്രട്ടറി – ശാലിനി സാബു , ജോയിന്റ് സെക്രട്ടറി ഷിന്റോ മേക്കാട്ടുകുളം , ട്രഷറര്‍ ഷിബു തലക്കോടന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡണ്ട് ടി.ബി. നാസര്‍ അധ്യക്ഷനായ യോഗം, ഗ്ലോബല്‍ കോഡിനേറ്റര്‍ സുനില്‍ സൂര്യമംഗലം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിന് ഗ്ലോബല്‍ ട്രഷറര്‍ വി.എം. സിദ്ധിക്ക്. സംസ്ഥാന സെക്രട്ടറി ഹാഫിസ് വലിയ പറമ്പത്ത് എന്നിവര്‍ നേതൃത്വം നല്കി. ഏഷ്യ റീജിയന് അഗ്രിക്കള്‍ചര്‍ & എന്‍വിറോമെന്റ് കോര്‍ഡിനേറ്റര്‍ ബദറുദ്ദീന്‍ കരിപ്പോട്ടയില്‍ , സ്റ്റേറ്റ് രക്ഷാധികാരി കരീം പന്നിത്തടം ,സിനിയര്‍ മെമ്പര്‍ ഷാജന് കുന്നംകുളം , മുന്‍ ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, പുതുതായി വന്ന മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സംസ്ഥാന ട്രഷറര്‍ ബിനോയ് വടക്കന്‍ സ്വാഗതവും, നിയുക്ത സെക്രട്ടറി ശാലിനി സാബു നന്ദിയും പറഞ്ഞു.



