32.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Punnayurkulam ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ ഇജ്ത്തിമ സംഘടിപ്പിച്ചു

ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ ഇജ്ത്തിമ സംഘടിപ്പിച്ചു

49

ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ യുവജന സംഘടനയുടെ നേതൃത്വത്തില്‍ ഇജ്ത്തിമ സംഘടിപ്പിച്ചു.അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ യുവജന സംഘടനയായ മജ്ലിസ് ഖുദ്ധാമുല്‍ അഹ്‌മദിയ്യയുടെയും, ബാലജന സംഘടനയായ മജ്ലിസ് അത്ഫാലുല്‍ അഹ്‌മദിയ്യയുടെയും ആളൂര്‍ – ചാവക്കാട് സംയുക്ത പ്രാദേശിക സമ്മേളനമാണ് ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ സംഘടിപ്പിക്കപ്പെട്ടത്. ആളൂര്‍ യുവജന സംഘടനാ പ്രസിഡണ്ട് താഹിര്‍ അഹ്‌മദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ നിര്‍വഹിച്ചു. മൗലവി നാസിര്‍ ബഷീര്‍ കശ്മീര്‍, ഹിഷാം അഹ്‌മദ് ചാവക്കാട്, സിദ്ധീഖ് ആളൂര്‍,അബ്ബാസ് ആളൂര്‍ എന്നിവര്‍ സംസാരിച്ച മൗലവി ഗുലാം അഹ്‌മദ് ബോധവത്കരണ ക്ളാസും റുസ്തം അഹ്‌മദി വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.തൃശ്ശൂര്‍ പാലക്കാട് ജില്ലാ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് അഷ്റഫ് ചാവക്കാട്,സമ്മേളനത്തിന്റെ ഭാഗമായി നടന്ന കായിക വൈഞാനിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും,സമാപന പ്രഭാഷണവും നിര്‍വഹിച്ചു.

 

ADVERTISEMENT
error: Content is protected !!