32.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu എഴുത്തുകാരി ലത അതിയാരത്തിന്റെ നോവല്‍ ‘ആയിഷ മെഹര്‍’ പ്രകാശനം ചെയ്തു

എഴുത്തുകാരി ലത അതിയാരത്തിന്റെ നോവല്‍ ‘ആയിഷ മെഹര്‍’ പ്രകാശനം ചെയ്തു

15

എഴുത്തുകാരി ലത അതിയാരത്തിന്റെ മൂന്നാമത്തെ പുസ്തകവും രണ്ടാമത്തെ നോവലുമായ ആയിഷ മെഹര്‍ പ്രകാശനം ചെയ്തു. നാട്ടുവഴിയിലെ കാറ്റലകള്‍ എന്ന ചെറുകഥ സമാഹാരവും, അരുന്ധതി എന്ന നോവലുമാണ് ലതയുടെ ആദ്യകാല രചനകള്‍.കൂറ്റനാട് സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റി ഡെ കെയര്‍ ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ് എഴുത്തുകാരനും സിനിമാ സംവിധായകനുമായ രാജീവ് പിളളത്ത് ഉദ്ഘാടനം ചെയ്തു. സഹയാത്ര പ്രസിഡണ്ട് വി.വി ബാലകൃഷ്ണന്റെ അദ്ധക്ഷതയില്‍ നടന്ന യോഗത്തില്‍ ചാലിശേരി ക്ഷീര സംഘം പ്രസിഡണ്ട് പി.ബി സുനില്‍ കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗം ടി.കെ സുനില്‍ കുമാറിന് പുസ്തകം നല്‍കികൊണ്ട് എഴുത്തുകാരന്‍ സുധീര്‍ പെരുമ്പിലാവ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഹുസൈന്‍ പുളിയഞ്ഞാലില്‍ ബാവ മാളിയേക്കല്‍, സഹയാത്ര രക്ഷാധികാരി കെ.സി കുഞ്ഞന്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രന്ധകര്‍ത്താവ് ലത അതിയാരത്ത് മറുപടി പ്രസംഗം നടത്തി. സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ രക്ഷാധികാരി ചാലിശേരി നാരായണാലയത്തില്‍ പൊന്നുള്ളി മോഹന്റെ സഹധര്‍മ്മിണിയാണ് ലത അതിയാരത്ത്. വിഷ്ണുമോഹന്‍ , കാര്‍ത്തികഹേമന്ത് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!