31.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Erumapetty തളി ഉപതെരഞ്ഞെടുപ്പ് ; യു.ഡി.എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തളി ഉപതെരഞ്ഞെടുപ്പ് ; യു.ഡി.എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

32

 

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തളി ഡിവിഷനിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി രവീന്ദ്രന്‍ തിച്ചൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തളി മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡണ്ട് എ.എ.മുസ്തഫ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസ് വള്ളത്തോള്‍ നഗര്‍ ബ്ലോക്ക് പ്രസിഡന്റ് പി.ഐ. ഷാനവാസ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കരീം ചെറുതുരുത്തി, ചേലക്കര മണ്ഡലം പ്രസിഡന്റ് സൈതലവി, വരവൂര്‍ മണ്ഡലം സെക്രട്ടറി ടി.എം അയ്യൂബ്, വരവൂര്‍ ഗ്രാപഞ്ചായത്ത് മെമ്പര്‍മാരായ ഷംനാസ് അണ്ടേങ്ങാട്ടില്‍, എം.വീരചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട മെമ്പറെ കൂറുമാറ്റി ജനവിധിയെ അട്ടിമറിച്ചാണ് എല്‍.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് ഭരണം നേടിയെടുത്തതെന്നും തളി ഡിവിഷന്റെ സമഗ്ര വികസനത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമാണെന്നും പി.ഐ.ഷാനവാസ് പറഞ്ഞു. വരവൂര്‍ പഞ്ചായത്ത് മെമ്പര്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ ദീര്‍ഘകാലം സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് രവീന്ദ്രന്‍ തിച്ചൂര്‍.

ADVERTISEMENT
error: Content is protected !!