31.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Erumapetty തളി ഉപതെരഞ്ഞെടുപ്പ് ;എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.എസ്.വിജയവത്സലന്‍ മാസ്റ്റര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തളി ഉപതെരഞ്ഞെടുപ്പ് ;എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.എസ്.വിജയവത്സലന്‍ മാസ്റ്റര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

25

 

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.എസ്.വിജയവത്സലന്‍ മാസ്റ്റര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ. അന്‍സാര്‍ അഹമ്മദ് മുന്‍പാകെയാണ് പത്രിക നല്‍കിയത്. ചേലക്കര എം.എല്‍.എ യു.ആര്‍. പ്രദീപ്, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം. ബാലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ, വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍, സി.പി.ഐ എരുമപ്പെട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.എല്‍. ജോണി, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് കെ.കെ. ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം മീന സാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ യു.ബി. കണ്ണന്‍, ബിന്ദു ഗിരീഷ്, ശാന്ത ഉണ്ണികൃഷ്ണന്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും എല്‍.ഡി.എഫ് നേതാക്കളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!