എ.സി. മൊയ്തീന് എം.എല്‍.എയ്ക്ക് നേരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. വെള്ളറക്കാട് – തിപ്പലിശ്ശേരി റോഡിന്റെ പുനര്‍ നിര്‍മ്മാണം നടത്തുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. കടങ്ങോട് പാറപ്പുറം സ്കൂളില്‍ നടന്ന കെട്ടിട നിര്‍മ്മാണ ഉദ്ഘാടന ചടങ്ങിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളി കയറാന്‍ ശ്രമിച്ചത്. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് നീക്കി



