32.7 C
Kunnamkulam
Thursday, September 10, 2026
Home Bureaus Erumapetty കടങ്ങോട് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

കടങ്ങോട് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

14

കടങ്ങോട് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം എ.സി.മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു.പൊതുമരാമത്ത് വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തി യാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം.നൗഷാദ് ചടങ്ങിന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍, ബ്ലോക്ക് മെമ്പര്‍ ജംഷീറ ഷിഹാബ്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു.വി. ഗിരീഷ്, പി.എ. ഉണ്ണികൃഷ്ണന്‍, മെമ്പര്‍ സരിത ബാബു, പ്രധാന അധ്യാപിക വി.ജി.പ്രമീള, പി.ടി.എ പ്രസിഡന്റ് കെ.കെ.സുമേഷ്, പി.ഇ.ബാബു, പി.എച്ച്.ഹരിത, അഭിലാഷ് കടങ്ങോട്, സി.എച്ച്.ലാഷ്, കെ.എ.വിശ്വംഭരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!