കടങ്ങോട് പഞ്ചായത്തിന്റെ അധീനതയിലുള്ള കടങ്ങോട് പാറപ്പുറം ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ചട്ട വിരുദ്ധമാണെന്ന് ആരോപിച്ചും ചടങ്ങില്‍ നിന്ന് പ്രതിപക്ഷ മെമ്പര്‍മാരെ ഒഴിവാക്കിയതിനെതിരേയും യു.ഡി.എഫ് മെമ്പര്‍മാര്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.പൊതു മരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കെട്ടിട നിര്‍മ്മാണത്തിന് പഞ്ചായത്ത് യോഗത്തില്‍ അജണ്ട വെച്ച് തീരുമാനമെടുത്തിട്ടില്ല. പഞ്ചായത്തിന്റെ സ്ഥലം കെട്ടിട നിര്‍മ്മാണത്തിന് വിട്ട് നല്‍കുന്നതിനും തീരുമാനമെടുത്തിട്ടില്ല.ഇത് ചട്ട വിരുദ്ധമായ നടപടിയാണ്. ചടങ്ങിലേക്ക് പ്രതിപക്ഷമായ യു.ഡി.എഫ് മെമ്പര്‍മാരെ ക്ഷണിച്ചില്ല.നിയമപരമായ ഒരു നടപടിയും സ്വീകരിക്കാതെയാണ് ചടങ്ങ് നടത്തിയതെന്നും യു.ഡി.എഫ് മെമ്പര്‍മാര്‍ ആരോപിച്ചു.(ആശ)േനാടിന്റെ വികസന പദ്ധതികള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമാക്കി മാറ്റാനുള്ള ശ്രമം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളെ തഴഞ്ഞും ചട്ടലംഘനം നടത്തിയുംനടത്തുന്ന ഭരണസമിതിയുടെ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ നിയമപരമായും ജനാധിപത്യമായും ശക്തമായി പ്രതികരിക്കുമെന്നും മെമ്പര്‍മാര്‍ പറഞ്ഞു. ചട്ടവിരുദ്ധമായി നടത്തിയ തറക്കല്ലുകള്‍ ചടങ്ങ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.ഡി.പി, ഡി.ഇ.ഒ എന്നിവര്‍ക്ക് പരാതി നല്‍കണമെന്നും യു.ഡി.എഫ് അംഗങ്ങള്‍ അറിയിച്ചു.പി.എന്‍.വിഷയകുമാര്‍, പി.യു. ?പ്രകാശന്‍,? പി.എ.അശോകന്‍ , സി.പി. തോമസ്, ?ആമിന സുലൈമാന്‍, ?ബാഹ്യാദ്രി രജീഷ്, ?കുമാരി മുരളി, ?പി.എസ്.രാധിക എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു
Home Bureaus Erumapetty പാറപ്പുറം സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചട്ടവിരുദ്ധമെന്ന് ആരോപണം; യു.ഡി.എഫ് പ്രതിഷേധം



