27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Velur വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌ട്രോബറി ഡേ ആഘോഷിച്ചു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌ട്രോബറി ഡേ ആഘോഷിച്ചു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗം വിദ്യാര്‍ഥികള്‍ സ്‌ട്രോബറി ഡേ ആഘോഷിച്ചു. പഴവര്‍ഗങ്ങളെ തിരിച്ചറിയുന്നതിനും അവയുടെ നിറം ആകൃതി ,ഗുണങ്ങള്‍, എന്നിവ മനസ്സിലാക്കുന്നതിനും ഈ ദിനാഘോഷം സഹായകമാകുമെന്ന് പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് പറഞ്ഞു. പ്രകൃതിയോടുള്ള സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിനും നിറങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതുമായ പാട്ട്, പ്രസംഗം, ഡാന്‍സ് എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി, അധ്യാപകരായ സീമ പോള്‍, സിജ കെ.ആര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!