32.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad സംസ്ഥന സര്‍ക്കാര്‍ അന്യായ കറന്റ് കട്ട്; മെഴുകുതിരി കത്തിച്ച് ബിജെപി പ്രതിഷേധം

സംസ്ഥന സര്‍ക്കാര്‍ അന്യായ കറന്റ് കട്ട്; മെഴുകുതിരി കത്തിച്ച് ബിജെപി പ്രതിഷേധം

7

സംസ്ഥന സര്‍ക്കാര്‍ അന്യായമായ കറന്റ് കട്ടിനെതിരെ ഭാരതീയ ജനതാപാര്‍ട്ടി കടപ്പുറം പഞ്ചായത്ത് കമ്മറ്റി മെഴുകുതിരി കത്തിച്ചു പ്രതിക്ഷേധിച്ചു. ബ്ലാങ്ങാട് വയലിസെന്ററില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കാരയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കമ്മിറ്റി അംഗം അഡ്വ. നളിനാക്ഷന്‍ ഇരട്ടപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര്‍. ബൈജു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വര്‍ഷ മണികണ്ഠന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഗണേശ് ശിവജി, മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് പണിക്കശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിഷ ഷനോജ്, ആച്ചി മനോജ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!