30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu അന്‍സാര്‍ വിമന്‍സ് കോളേജില്‍ ‘അതിരുകളില്ലത്ത ശബ്ദം’ ദേശീയ മാധ്യമ സംഗമം നടന്നു

അന്‍സാര്‍ വിമന്‍സ് കോളേജില്‍ ‘അതിരുകളില്ലത്ത ശബ്ദം’ ദേശീയ മാധ്യമ സംഗമം നടന്നു

0

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജിലെ അക്കാദമിക് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ദേശീയ മാധ്യമ സംഗമം ശ്രദ്ധേയമായി.നീതി, പ്രതിരോധം, അതിജീവനം എന്നീ വിഷയത്തില്‍, അതിരുകളില്ലത്ത ശബ്ദം എന്ന പേരില്‍ കോളേജിലെ ജേര്‍ണലിസം വിഭാഗമാണ് സംഗമവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചത്.എഴുത്തുകാരന്‍ നിസാര്‍ ഇല്‍ത്തുമിഷ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബാബു രാമചന്ദ്രന്‍, അഭിനേത്രിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.ജീവിതത്തിലെ യാത്രാനുഭവങ്ങള്‍ തന്റെ എഴുത്തുകളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ഓരോ എഴുത്തുകാരന്റെയും ജീവിത നിമിഷങ്ങളും അനുഭവങ്ങളും പല രീതിയില്‍ അവരുടെ എഴുത്തിനെ സ്വാധീനിക്കാറുണ്ടെന്നും നിസാര്‍ ഇല്‍ത്തുമിഷ് അഭിപ്രായപ്പെട്ടു. കംഫര്‍ട്ട് സോണിന് അപ്പുറത്തേക്ക് ചിന്തിച്ചതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായതെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അമിതമായി ആശ്രയിക്കുന്നത് സര്‍ഗാത്മകതയെ ഇല്ലാതാക്കുമെന്നും ബാബു രാമചന്ദ്രനും പറഞ്ഞു.പെണ്‍കുട്ടികള്‍ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കരുത്താര്‍ജിക്കണമെന്നും അശ്വതി ശ്രീകാന്തും അഭിപ്രായപ്പെട്ടു. വിമന്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഹനൂന്‍ കെ. പാനല്‍ ചര്‍ച്ചയില്‍ മോഡി റേറ്ററായി.

 

ADVERTISEMENT
error: Content is protected !!