തെക്കേപുറം ക്ഷേത്രത്തിലെ വിഗ്രഹ കവര്‍ച്ച ; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എം.എല്‍.എ എ.സി. മൊയ്തീന്‍ ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.സംഭവത്തിന് പിന്നിലുള്ളവരെ എത്രയും വേഗം പിടികൂടാനും മോഷ്ടിക്കപ്പെട്ട വിഗ്രഹം വീണ്ടെടുക്കാനും ഒരു പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തരമായി നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘടിത മോഷണ സംഘങ്ങളുടെ സാന്നിധ്യമുണ്ടോയെന്ന് അതീവ ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ടെന്ന് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളിലെയും ജനവാസ മേഖലകളിലെയും സുരക്ഷ മുന്‍നിര്‍ത്തി രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.



