31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

11

 

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു കരിസ്മ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കുന്ദംകുളം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി സജീപ്അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സി.കെ സുദീപ,ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ ശിവന്‍ വാക, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.ദാസന്‍,നിവ്യ നെനിഷ്, വി.വി.തിലകന്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെരാധാകൃഷ്ണന്‍എന്നിവര്‍ സംസാരിച്ചു.ജനപ്രതിനിധികള്‍,ആസൂത്രണ സമിതി അംഗങ്ങള്‍, പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.വിവിധ പദ്ധതികള്‍ക്കായി വാര്‍ഡുകളില്‍ നിന്നും സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി പരിശോധിച്ച് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ തയാറാക്കി.

ADVERTISEMENT
error: Content is protected !!