അപ്രഖ്യാപിത പവര്‍കട്ട് നടത്തി കേരള ജനതയെ ഇരുട്ടിലാക്കിയ യുഡിഎഫ് സര്‍ക്കാരിനെതിരെ ഡിവൈഎഫ്ഐ കുന്നംകുളം ഈസ്റ്റ് സൗത്ത് ചൊവ്വന്നൂര്‍ മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കെ എസ് ഇ ബി ഓഫീസ് മാര്‍ച്ച് സംഘടിപിച്ചു.യൂണിറ്റി ആശുപത്രി പരിസരത്തുനിന്ന്ഓല്ചൂട്ട് കത്തിച്ച് കാണിപ്പയ്യൂരിലുള്ള കെഎസ്ഇബി കുന്നംകുളം ഡിവിഷന് ഓഫീസിലേക്കാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത് ഓഫീസിനു മുന്നിലെത്തി മാര്‍ച്ച് സമാപിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആഷിക് വലിയകത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ മേഖലാ സെക്രട്ടറി വിപിമോന് അധ്യക്ഷനായി.ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എം ആര് രജീഷ് ഗോപകുമാര്‍ സിബിന് മിനു ബബീഷ് എന്നിവര്‍ സംസാരിച്ചു



