24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery ബസ്സിടിച്ച് ബൈക്ക് യാത്രികനായ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി മരിച്ചു

ബസ്സിടിച്ച് ബൈക്ക് യാത്രികനായ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി മരിച്ചു

മുണ്ടൂരില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ്സിടിച്ച് ബൈക്ക് യാത്രികനായ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി മരിച്ചു. കേച്ചേരി മണലി രായംമരക്കാര്‍ വീട്ടില്‍ ഷെമീറിന്റെ മകന്‍ മുഹമന്മദ് അഫ്താബാണ് (20) മരിച്ചത്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. എഞ്ചിനീയറിങ്ങ് കോളേജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. മുണ്ടൂര്‍ പെട്രോള്‍ പമ്പിന് സമീപം ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. കോളേജിനു സമീപത്തെ ടര്‍ഫില്‍ കളിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഒരേ ദിശയില്‍കൂടി പോകുകയായിരുന്നു അപകടത്തില്‍ പെട്ട ബസ്സും ബൈക്കും. കേച്ചേരി ആക്ട്സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫാത്തിമ മാതാവും ഹയാന്‍ സഹോദരനുമാണ് പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടക്കും.

ADVERTISEMENT
error: Content is protected !!