ഓണക്കിറ്റ് വിതരണത്തിന് തിങ്കളാഴ്ച തുടക്കമാകും

 

മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവര്‍ക്കുമാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക.
തേയില, ചെറുപയര്‍, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ് എന്നി പതിമൂന്ന് ഇനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് ഈ വര്‍ഷം വിതരണം നടത്തുക. മഞ്ഞ കാര്‍ഡുടമകള്‍ക്ക് പുറമെ,വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷന്‍ കടകളിലുള്ളവര്‍ക്കും കിറ്റ് സൗജന്യമായി നല്‍കും. സപ്ലൈകോ ഗോഡൗണുകളില്‍ നിന്നും സാധനങ്ങള്‍ നിറച്ച കിറ്റുകള്‍ വിതരണത്തിനായി റേഷന്‍ കടകളിലെത്തിച്ച് കഴിഞ്ഞിട്ടുണ്ട്.
വെള്ള , നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പത്തു രൂപ 90 പൈസ നിരക്കില്‍ 10 കിലോ അരി ഓണത്തിന് വിതരണം ചെയ്യുന്നതിനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ADVERTISEMENT
Malaya Image 1

Post 3 Image