25.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kechery മറ്റം കണ്ടിയൂരില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം

മറ്റം കണ്ടിയൂരില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം

 

കാര്‍ യാത്രികനായ യുവാവിന് പരിക്ക്. മമ്മിയൂര്‍ സ്വദേശി കര്‍ണംക്കോട്ട് വീട്ടില്‍ റഫീഖ് മകന്‍ 24 വയസുള്ള റിസാലിനാണ് പരിക്കേറ്റത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ബൈക്കിലെത്തിയ റിസാലിന്റെ സുഹൃത്തുക്കള്‍ നാട്ടുകാരുടെ നേരെ തട്ടികയറിയത് വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയോടെയാണ് അപകടത്തെ തുടര്‍ന്നുള്ള സംഘര്‍ഷമുണ്ടായത്. മറ്റം ഭാഗത്ത് നിന്നു കേച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കണ്ടിയൂര്‍ തിരിവിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്. തലകീഴായി മറിഞ്ഞ കാറില്‍ നിന്നും റിസാലിനെയും സുഹൃത്തിനെയും നാട്ടുക്കാര്‍ പുറത്ത് എത്തിച്ച് കേച്ചേരി ആക്ട്‌സ് ബ്രാഞ്ചിന്റെ ആംബുലന്‍സില്‍ കയറ്റാനുള്ള ശ്രമത്തിനിടെയാണ് ബൈക്കില്‍, റിസാലിന്റെ മൂന്ന് സുഹൃത്തുകള്‍ എത്തിയത്. ഇവര്‍ നാട്ടുക്കാരോട് തട്ടി കയറിയതിനെ തുടര്‍ന്ന് നാട്ടുക്കാരുമായി വാക്കേറ്റവും, തുടര്‍ന്ന് സംഘര്‍ഷവും ഉടലെടുക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!