26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kechery മറ്റം സെന്റ് തോമസ് ഫൊറോന ഇടവക കുടുംബ കൂട്ടായ്മ പതാകദിനം ആചരിച്ചു

മറ്റം സെന്റ് തോമസ് ഫൊറോന ഇടവക കുടുംബ കൂട്ടായ്മ പതാകദിനം ആചരിച്ചു

148

ഞായറാഴ്ച രാവിലെ 7:30ന്റെ ദിവ്യബലിയ്ക്ക് ശേഷം ഫൊറോന പള്ളി വികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആളൂര്‍ പതാക ഉയര്‍ത്തിക്കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കണ്‍വീനര്‍ സി.ഒ.ജൈസണ്‍, സെക്രട്ടറി ഷാലറ്റ് ജോസഫ്, മറ്റു കേന്ദ്ര സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കുടുംബ കൂട്ടായ്മ ഗാനം ആലപിച്ചു. ഡീക്കന്‍ മെബിന്‍ കീറ്റിക്കല്‍, കൈക്കാരന്‍ എം.ജെ. ജോഷി, മറ്റ് കൈക്കാരന്മാര്‍ കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കേന്ദ്ര സമിതി ഭാരവാഹികള്‍ ചടങ്ങിനു നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!