29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Chavakkad ഒരുമനയൂര്‍ ലോക്ക് സ്ഥിരമായി തുറക്കണം -വി പി മന്‍സൂര്‍ അലി

ഒരുമനയൂര്‍ ലോക്ക് സ്ഥിരമായി തുറക്കണം -വി പി മന്‍സൂര്‍ അലി

29

 

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഒരുമനയൂര്‍ ലോക്ക് സ്ഥിരമായി തുറക്കണമെന്ന് എസ്ടിയു സംസ്ഥാന നേതൃസമിതി അംഗം വി പി മന്‍സൂര്‍ അലി ആവശ്യപ്പെട്ടു. ഒരുമനയൂര്‍ ലോക്ക് തുറന്നില്ലെങ്കില്‍ മഴ കനക്കുന്നതോടുകൂടി ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത്, കടപ്പുറം ഗ്രാമ പഞ്ചായത്ത്, ചാവക്കാട് മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാകും. പ്രദേശത്തെ വീടുകള്‍ക്ക് ചുറ്റും ഇപ്പൊള്‍ തന്നെ വെള്ളക്കെട്ടുണ്ട്. വെള്ളം കെട്ടിക്കിടന്ന് കൊതുകുവളര്‍ത്ത് കേന്ദ്രമായി മാറിയിരിക്കുകയാണ്. പരിസരവാസികള്‍ ദുരിതത്തിലാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമെന്ന ആശങ്കയിലുമാണ് നാട്ടുകാര്‍. മൂന്നാംകല്ല് പാലത്തിന്റെ മുകളില്‍ നിന്നും അറവുമാലിനും അടക്കമുള്ള മാലിന്യങ്ങള്‍ കൊണ്ടുവന്ന തള്ളുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!