മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2026-27 അധ്യായന വര്‍ഷത്തിലെ കലോത്സവം നടന്നു. തരംഗ് എന്ന പേരില്‍ സംഘടിപ്പിച്ച കലോത്സവത്തിന്റെ ഉദ്ഘാടനം ചിത്രകലാകാരനും, മുന്‍ അധ്യാപകനുമായ ജോണ്‍സണ്‍ നമ്പഴിക്കാട്, ചിത്രം വരച്ചു കൊണ്ട് നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് പി.ടി. ജെയ്‌സണ്‍ അധ്യക്ഷനായി. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം സിമി സ്റ്റെല്‍സണ്‍, പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന എം.ജെ.ജിന്‍സി ടീച്ചര്‍, എം പി.ടി.എ പ്രസിഡണ്ട് ലിന്‍സ് ഫ്രാന്‍സിസ്, സ്റ്റാഫ് സെക്രട്ടറി പ്രിയ തോമസ്, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ അരുണിമ ഉണ്ണി, ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരായ കെ സെബി തോമസ്, ടി.കെ റീജ, ജനറല്‍ കണ്‍വീനര്‍ വി.പി.കൃഷ്ണന്‍, ജോയിന്റ് കണ്‍വീനര്‍ ജിനില്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ ബ്ലൂ, ഗ്രീന്‍, യെല്ലോ ഹൗസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചത്. കലോത്സവത്തിന് തരംഗ് എന്ന പേര് നിര്‍ദ്ദേശിച്ച 9 ബിയിലെ സാമുവല്‍ ആന്റണി, ലോഗോ തയ്യാറാക്കിയ 10 എ.യിലെ ടി എസ് സൗരവ് എന്നിവര്‍ക്കും, മത്സരങ്ങളിലെ വിജയികള്‍ക്കും പ്രിന്‍സിപ്പല്‍ സന്തോഷ് ഇമ്മട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു.



