കാട്ടകാമ്പാല്‍ പലാട്ടുമുറി സെന്റ് മേരീസ് കുരിശുപള്ളി പെരുന്നാളിന്റെ ഭാഗമായി തെക്കു ഭാഗം കമ്മിറ്റി ജീവകാരുണ്യ സദസ് നടത്തി. ഇടവക വികാരി ഫാദര്‍ ബര്‍സൗമ മാത്യൂസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മേഖലയിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ആഘോഷ കമ്മിറ്റി സെക്രട്ടറി ജിയോ തോലത്ത്, അനില്‍ പി മാത്യു, വി .കെ ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.



