30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur ഫ്‌ലാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ അഭിഭാഷകയെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി

ഫ്‌ലാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ അഭിഭാഷകയെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി

0

 

ഗുരുവായൂരിലെ ഫ്‌ലാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ അഭിഭാഷകയെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. അക്കിക്കാവ് കോമത്ത് അഡ്വ. രാധികയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഗുരുവായൂര്‍ ചാമുണ്ഡേശ്വരി റോഡിലെ എസ്.ആര്‍.കെ. ഗോവര്‍ദ്ധന്‍ ഫ്‌ലാറ്റില്‍ രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഫ്‌ലാറ്റിലെ താല്‍ക്കാലിക താമസക്കാരിയായ രാധിക കോടതിയിലേക്ക് പോകുന്നതിനായി രണ്ടാം നിലയില്‍ നിന്ന് ലിഫ്റ്റില്‍ താഴേക്ക് വരുന്നതിനിടെ വൈദ്യുതി നിലക്കുകയായിരുന്നു. ഇതോടെ ലിഫ്റ്റ് പകുതിയില്‍ നിശ്ചലമാകുകയും അരമണിക്കൂറോളം കുടുങ്ങിക്കിടക്കുകയുമായിരുന്നു.
അകത്ത് കുടുങ്ങിയതോടെ രാധിക ഉടന്‍ സഹോദരനെ ഫോണില്‍ വിവരം അറിയിച്ചു. സഹോദരന്‍ പോലീസിനെ വിവരമറിയിച്ചതോടെ പോലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. തുടര്‍ന്ന് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്.ഡി. സജിത്ത് ലാലിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ലിഫ്റ്റ് തുറന്ന് രാധികയെ സുരക്ഷിതമായി പുറത്തെത്തിച്ചു.

ADVERTISEMENT
error: Content is protected !!