30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Chavakkad ബേബിജോണിന് യാത്രമൊഴിയേകാന്‍ ചാവക്കാട്

ബേബിജോണിന് യാത്രമൊഴിയേകാന്‍ ചാവക്കാട്

0

 

കഴിഞ്ഞ ദിവസംഅന്തരിച്ച മുതിര്‍ന്ന സിപിഐ എംനേതാവ് ബേബി ജോണ്‍ മാഷിന്റെ (74) ഭൗതികശരീരം ചാവക്കാട് പൊതു ദര്‍ശനത്തിനു വെയ്ക്കും. രാവിലെ തൃശൂരിലെ സി. പി. ഐ. എം. ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തില്‍,പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഏ.സി. മൊയ്തീന്‍, എം.എം. വര്‍ഗ്ഗീസ്, ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു തൃശൂരിനെ ഇടതുക്കോട്ടയാക്കി മാറ്റുന്നതില്‍ നേതൃത്വപരമായ പങ്കു വഹിച്ച സമര പോരാളിയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരകണക്കിനാളുകളാണ് അഴിക്കോടന്‍ മന്ദിരത്തിലെത്തിയത്. തുടര്‍ന്ന്പൂവത്തൂരിലുള്ള മാഷിന്റെ വസതിയിലും, പൊതുദര്‍ശനത്തിന് ശേഷം വസതിയില്‍ നിന്നും വിലാപയാത്രയായി ഉച്ചയ്ക്ക് 2:30-ന് ചാവക്കാട് നഗരസഭാ ഓഫീസിന് മുന്നിലെത്തിക്കും. മൂന്ന്മണിയോടെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസായ ഹോചിമിന്‍ മന്ദിരത്തിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. ഉച്ചതിരിഞ്ഞ് 4 മണിക്ക് ചാവക്കാട് നഗരസഭാ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.ദീര്‍ഘകാലം ചാവക്കാടിന്റെ പൊതുമണ്ഡലത്തിലും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലും സജീവമായിരുന്ന ബേബി ജോണ്‍ മാഷ്, തന്റെ ജീവിതത്തിന്റെ അവസാന ഘട്ടവും ചാവക്കാട് തന്നെ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിന്നു.

 

ADVERTISEMENT
error: Content is protected !!